സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ഒന്നാം വെള്ളി സെപ്റ്റംബര്‍ 03 ലൂക്കാ 12: 54-59 അടയാളങ്ങള്‍

“ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്” എന്നാണ് ഈശോ ചോദിക്കുന്നത്. എന്നാൽ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെപ്പോലും അറിയാനോ വേണ്ട മുഴുവന്‍ മുൻകരുതലുകളെടുക്കാനോ നമുക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

കാലത്തെയും കാര്യങ്ങളെയും മനസിലാക്കാനും വ്യാഖാനിക്കാനും വേണ്ട വെളിവും വിവേകവും നൽകണേ ദൈവമേ എന്നതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. ഇരുളിനെയും വെളിച്ചത്തേയും തിരിച്ചറിയാനും നീതിയുടെയും കരുണയുടെയും കൂടെ നില്‍ക്കാനും നമുക്ക് സാധിക്കട്ടെ. ഒപ്പം എല്ലാത്തിലും ദൈവകരം കാണാനും അതിനനുസരിച്ച് മനസിനെയും പ്രവർത്തനങ്ങളെയും ക്രമീകരിക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.