സീറോ മലബാർ പള്ളിക്കൂദാശ മൂന്നാം ശനി നവംബർ 21 ലൂക്കാ 9: 10-17 സമൃദ്ധി

അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരത്തോളം പുരുഷന്മാരെയും മറ്റുള്ളവരെയും തീറ്റിപ്പോറ്റുന്ന യേശു. മിച്ചം വന്ന അപ്പക്കഷണങ്ങള്‍ ശിഷ്യന്മാര്‍ 12 കുട്ട നിറയെ ശേഖരിക്കുകയും ചെയ്യുന്നു. ഇല്ലായ്മയില്‍ നിന്ന് സമൃദ്ധിയിലേയ്ക്കുള്ള വളര്‍ച്ചയാണ് നമ്മള്‍ ഇവിടെ കാണുക. ഒന്നുമില്ലായ്മയില്‍ നിന്ന് അഞ്ച് അപ്പത്തിലൂടെ, അപ്പം തീര്‍ന്നുപോകാതെ, പിന്നെയും അവശേഷിക്കുന്ന സമൃദ്ധിയുടെ പാഠം ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നു. ശൂന്യതയില്‍ നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് ദൈവം. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം സൃഷ്ടിച്ചവനാണ് അവിടുന്ന്.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്ന വേളകളില്‍, എല്ലാവരും ഉപേക്ഷിക്കുന്ന വേളകളില്‍ – ശൂന്യതയുടെ വേളകളില്‍ – യേശുവിന്റെ അടുത്തു ചെന്നാല്‍ ഇല്ലായ്മയെ അവന്‍ സമൃദ്ധിയാക്കി പരിവര്‍ത്തനം ചെയ്യും. ആ വിശ്വാസം നമ്മെ നയിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ