സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം വെള്ളി സെപ്റ്റംബര്‍ 20 ലൂക്കാ 4: 31-37 പിശാചിനെ ബഹിഷ്കരിക്കുന്ന ഈശോ

ദേവാലയത്തില്‍ പോലും അശുദ്ധാത്മാക്കള്‍ കടന്നുകൂടാം. തിന്മയെ വിവേചിച്ചറിയാന്‍ ആത്മാവിന്റെ ശക്തി അനിവാര്യമാണ്. കാലങ്ങളായി തിന്മയുടെ കൂടെ വസിച്ചിട്ടും അത് അറിയാതെ നീ ജീവിച്ചാല്‍ അത് മൗഢ്യമാണ്. അധികാരത്തോടെ ആത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞ് നീ ശാസിച്ചാല്‍ തിന്മയുടെ ശക്തി നിന്നെ വിട്ടൊഴിഞ്ഞു പോകും. നീ പോലും അറിയാത്ത നന്മ നിന്നില്‍ ഇടം കൊള്ളുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS