സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം വ്യാഴം സെപ്റ്റംബര്‍ 19 മത്തായി 25: 31-40 താലന്തുകള്‍

ഉള്ളവന് നല്കപ്പെടും അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും (25,29).

നമ്മുടെ മനസ്സുകളില്‍ ഒരുപാട് അസ്വസ്ഥതകള്‍ തീര്‍ക്കുന്ന വാക്കുകളാണിത്. ആര്‍ക്കും നല്‍കാതെ ആരോടും പറയാതെ മണ്ണിട്ടു മൂടിയ എത്ര താലന്തുകളാണ് നമുക്കുള്ളത്? ഏതൊക്കെയോ മണ്‍ഖനികളില്‍ മോചനവും കാത്തുകിടക്കുന്ന നമ്മിലെ നന്മയുടെ നിധികളെ ഇനി എന്നാണ് പുറത്തു കൊണ്ടുവരിക?

Try to do the best with what God has given you – എന്നാണ്. ദൈവം നിനക്ക് നൽകിയിരിക്കുന്ന കഴിവ് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നതിന്‌ അങ്ങേയറ്റം ചെയ്യുക. താലന്തുകൾ ഉപയോഗിക്കപ്പെടാനുള്ളതാണ്, കുഴിച്ചുമൂടാനുള്ളവയല്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS