സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം തിങ്കള്‍ സെപ്റ്റംബര്‍ 16 മത്തായി 5: 43-48 ശത്രുക്കളെ സ്‌നേഹിക്കുക

‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്ന കല്പനയില്‍ നിന്നും നിന്റെ ‘ശത്രു’ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ആരെയെല്ലാം നിന്റെ സ്‌നേഹവലയത്തില്‍ നിന്ന് നീ അകറ്റി നിര്‍ത്തിയിട്ടുണ്ടോ അവരാണ് നിന്റെ ശത്രുക്കള്‍.

തിരികെ കിട്ടുന്ന സ്‌നേഹത്തിന്റെ അളവ് നോക്കാതെ നിന്റെ സ്‌നേഹപിതാവിനെ പോലെ പരിധികളില്ലാതെ സ്‌നേഹിക്കാന്‍ തുടങ്ങുക. നിന്റെ ശത്രു നിന്നെ ദ്രോഹിച്ചവനല്ല; നിന്നെ സ്‌നേഹിക്കാത്തവനുമല്ല. നീ ഇതുവരെ സ്‌നേഹിച്ചിട്ടില്ലാത്തവനാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS