സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം ഞായര്‍ സെപ്റ്റംബര്‍ 15 മത്തായി 4: 12-17 മാനസാന്തരപ്പെടുവിന്‍; ദൈവരാജ്യം സമീപിച്ചിരിക്കുന്നു

യേശു പ്രസംഗിക്കുന്നത് സ്വര്‍ഗ്ഗരാജ്യം സമീപത്തുണ്ട് (4:17) എന്നാണ്. ഇന്നും ഇതാണ് സത്യം. സ്വര്‍ഗ്ഗരാജ്യം അകലെയല്ല, നിന്റെ അടുത്തു തന്നെയുണ്ട്. അത് തിരിച്ചറിയാനും അതിനുള്ളില്‍ പ്രവേശിക്കാനും നീ ചെയ്യേണ്ടത് ഒന്നേയുള്ളൂ – മാനസാന്തരപ്പെടണം. അതായത്, നിന്റെ മനസ്സും ചിന്താരീതികളും മാറണം എന്നര്‍ത്ഥം. നിന്റെ ചിന്താരീതികളും കാഴ്ചപ്പാടും മാറിയാല്‍ ദൈവരാജ്യം നിന്റെ ഉള്ളിലാകും; നീ ദൈവരാജ്യത്തിന് ഉള്ളിലാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS