സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം വ്യാഴം ജൂലൈ 29 യോഹ. 11: 17-27 നീ വിശ്വസിക്കുന്നുവോ?

“ഇത് നീ വിശ്വസിക്കുന്നുവോ”എന്ന യേശുവിന്റെ ചോദ്യം പ്രധാനപ്പെട്ടതാണ്. “ഉവ്വ് കര്‍ത്താവേ” എന്ന മര്‍ത്തായുടെ മറുപടിയും പ്രധാനപ്പെട്ടതാണ്.

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ നിത്യമായ വേര്‍പാടിന്റെ വേദനയിലാണ് മര്‍ത്താ. അപ്പോഴും യേശു അവളോട്‌ ചോദിക്കുന്നത്, നീ വിശ്വസിക്കുന്നുവോ എന്നാണ്. വിശ്വസിക്കുന്നവര്‍ക്ക് എല്ലാത്തിനെയും അതിജീവിക്കാനാകും എന്ന കാര്യത്തിന് അടിവരയിടുകയാണ് ഇവിടെയും. നമ്മളും സങ്കടങ്ങളിലൂടെയും വേദനകളിലൂടെയും രോഗങ്ങളിലൂടെയും മരണഭയത്തിലൂടെയും പ്രിയപ്പെട്ടവരുടെ മരണത്തിന്റെ വേദനയിലൂടെയും കടന്നുപോകുന്നവരാണ്. അവിടെയൊക്കെ ക്രിസ്തു ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ് – അവനിലുള്ള വിശ്വാസം. അത് നമുക്കുണ്ടെങ്കില്‍ എല്ലാത്തിനെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.