സീറോ മലബാര്‍ മംഗളവാര്‍ത്താ ഒന്നാം തിങ്കള്‍ നവംബര്‍ 29 ലൂക്കാ 9: 37-43 അത്ഭുതം

“ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെട്ടു” (43) എന്നതാണ് ജനത്തെ വചനഭാഗത്തിന്റെ അവസാന വാക്യം. പിശാച് ബാധിച്ച ബാലനെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു സാധിക്കുന്നില്ല. പക്ഷേ, യേശു കുട്ടിയെ സുഖപ്പെടുത്തുന്നു. യേശു പ്രവര്‍ത്തിക്കുന്ന അത്ഭുതത്തിന്റെ ഉറവിടം ദൈവമാണ് എന്ന ബോധ്യത്തില്‍ നിന്നാണ് സുവിശേഷകന്‍ മേല്‍പ്പറഞ്ഞ വാക്യം എഴുതുക.

ഭൂമിയില്‍ നടക്കുന്ന ഏത് നല്ലകാര്യത്തിന്റെയും മഹത്കൃത്യത്തിന്റേയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരമാണ് എന്ന കാര്യം നമ്മളും ബോധ്യപ്പെടേണ്ടതുണ്ട്. ‘ഞാന്‍ നന്മ ചെയ്യുന്നു, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു’ എന്നൊന്നും പറയാന്‍ പാടില്ല നമ്മള്‍. ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളാണ് അവയൊക്കെ. എല്ലാ നല്ലകാര്യങ്ങള്‍ക്കും ദൈവത്തെ മഹത്വപ്പെടുത്തുക. ഇതാണ് നമ്മള്‍ ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.