സീറോ മലബാർ കൈത്താക്കാലം ആറാം ശനി സെപ്റ്റബര്‍ 07 ലൂക്കാ 21: 5-6; 20-24 ജറുസലേമിന്റെ പതനം

മനുഷ്യൻ നിർമ്മിക്കുന്നതെല്ലാം നശിപ്പിക്കപ്പെടാം എന്ന ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ വചനം നമ്മോടു പറയുന്നത്. നമ്മൾ സമ്പാദ്യം കരുതി വയ്‌ക്കേണ്ടത് ഭൂമിയിലല്ല എന്ന് കൃത്യതയോടെ ഈശോ പറയുന്നു. ജറുസലേം ദേവാലയം പശ്ചാത്തലമാക്കിയാണ് അവിടുത്തെ വാക്കുകൾ.

നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ, വചനം മനസിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കട്ടെ. എല്ലാവര്‍ക്കും വേണ്ടി നമുക്ക് പ്രാർത്ഥനയുടെ കാര്യങ്ങൾ ഉയർത്താം. കരുണയുള്ള ദൈവം എല്ലാത്തിനെയും അതിജീവിക്കാൻ എല്ലാവരെയും സഹായിക്കട്ടെ. അപരനെ സഹായിച്ചു കൊണ്ട് നമുക്ക് ജീവിതം തുടരാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.