സീറോ മലബാര്‍ കൈത്താക്കാലം ആറാം ബുധന്‍ സെപ്റ്റംബര്‍ 04 മത്തായി 24: 37-44 സദാ ജാഗരൂകരായിരിക്കുവിന്‍

മനുഷ്യപുത്രന്‍ വരുന്ന സമയം അറിയില്ല. അതിനാല്‍ എപ്പോഴും ജാഗ്രതയോടെ ആയിരിക്കണമെന്നാണ് യേശുവചനം (24:42).

അറിവില്ലായ്മ നിന്നെ അലസതയിലേയ്ക്കല്ല നയിക്കേണ്ടത്. മറിച്ച്, വലിയ ഉത്തരവാദിത്വത്തിലേയ്ക്കാണ്. നിന്റെ പരിമിതികള്‍ നിനക്കു മുമ്പില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് തുറന്നിടുന്നത്. അത് തിരിച്ചറിയുന്നവനാണ് രക്ഷിക്കപ്പെടുന്നത്. നിന്റെ കുറവുകളെയും പരിമിതികളെയും രക്ഷയുടെ ദൈവിക മാര്‍ഗ്ഗങ്ങളായി കാണാന്‍ നിനക്കാവുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ MCBS