സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ബുധന്‍ ആഗസ്റ്റ് 14 ലൂക്കാ 9: 23-26 പരിത്യജിച്ച് കുരിശെടുക്കുക

സ്വയം പരിത്യജിച്ച് കുരിശെടുക്കുക. നമ്മളെല്ലാവരും കുരിശുകള്‍ എടുക്കുന്നവരാണ് സ്വന്തം ജീവിതങ്ങളില്‍. പക്ഷേ, സ്വയം മറന്ന് കുരിശെടുക്കുന്നവര്‍ വളരെ കുറവാണ്. ഇത് നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് തടസമാണ്.

ഈശോയുടെ പ്രത്യേകത എന്നത് സ്വയം മറന്ന് കുരിശെടുത്തയാളായിരുന്നു. പരിത്യജിച്ച് കുരിശെടുക്കുക എന്നാല്‍ മറ്റുള്ളവരുടെ വേദനകളുടെ ഭാരം ലഘൂകരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കണം നമ്മള്‍ എന്നതാണ്.

ഫാ. ജി കടൂപ്പാറയില്‍ MCBS