സീറോ മലബാര്‍ കൈത്താക്കാലം അഞ്ചാം തിങ്കള്‍ ആഗസ്റ്റ് 09 മര്‍ക്കോ. 4: 26-34 ശിഷ്യനാകുക

വിത്തിന്റെയും കടുകുമണിയുടെയും ഉപമകള്‍ പറഞ്ഞതിനുശേഷം, ഈശോ ശിഷ്യന്മാരോടു മാത്രമായി എല്ലാം വിശദീകരിച്ചു കൊടുക്കുന്ന കാര്യം നമ്മള്‍ വായിക്കുന്നു (34).

ഉപമകള്‍ എല്ലാവര്‍ക്കുമായി നല്‍കപ്പെടുന്നതാണ്, പറയപ്പെടുന്നതാണ്. എന്നാല്‍ അവന്‍ ശിഷ്യന്മാര്‍ക്കു മാത്രമായി അവയുടെ പൊരുള്‍ വിശദമാക്കുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് അടുത്തേയ്ക്ക് വരുന്നവനു മാത്രം ലഭിക്കുന്ന ആനുകൂല്യമാണിത്. ഈശോയെ അകലെക്കൂടെ മാത്രം അനുഗമിക്കാതെ, അടുത്ത് അനുഗമിക്കാനുള്ള സന്ദേശവും ഈ വചനഭാഗം നല്‍കുന്നു.

ആള്‍ക്കൂട്ടത്തിലെ അംഗമാകാതെ ശിഷ്യനാകുക – അതാണ് ഏതു ക്രിസ്ത്യാനിയും ചെയ്യേണ്ടത്. അപ്പോഴേ, കാര്യങ്ങളെ നമുക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.