സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ചൊവ്വാ ജൂലൈ 27 ലൂക്കാ 4: 25-30 ദൗത്യം

നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചതുപോലെ നിന്നെ ദൈവം ഭരമേല്‍പിച്ചിരിക്കുന്ന ഒരു ദൗത്യത്തെ നീ കണ്ടെത്തേണ്ടതുണ്ട്.

ദൈവത്തിന്റെ പ്രത്യേകമായൊരു ദൗത്യനിര്‍വ്വഹണത്തിനു വേണ്ടി മാത്രമാണ് നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൗത്യമില്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല.  ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് നിനക്ക് നിന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. നിന്റെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് നിന്നെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദൈവത്തോട് ചേര്‍ന്ന് ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോള്‍ ഈശോ നേരിട്ട അതേ എതിര്‍പ്പും നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.