ജറുസലേമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹം എന്താണെന്ന് 37-ാം വാക്യത്തില്‍ പറയുന്നു. “നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.” ജറുസലെമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹമാണിത്. പക്ഷേ, ജറുസലേം വിസമ്മതിക്കുന്നു.
സമാനമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഈശോയ്ക്ക് നമ്മെക്കുറിച്ചുള്ള ആഗ്രഹം എന്താണ്? അത് പൂര്‍ത്തിയാകാന്‍ നമ്മള് വിസമ്മതിക്കാറുണ്ടോ? നമ്മള് നന്മ ചെയ്യണമെന്നും എല്ലാവരെയും സ്നേഹിക്കണമെന്നും തന്റെ ഉത്തമശിഷ്യര്‍ ആയിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഭാഗത്തു നിന്ന് എന്താണ് പ്രത്യുത്തരം? സമ്മതമോ വിസമ്മതമോ? എന്നെയും നിന്നെയും നോക്കി അവിടുന്ന് പറയാതിരിക്കട്ടെ – “പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു” എന്ന്.
ഫാ. ജി. കടൂപ്പാറയില്‍ MCBS