സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം വെള്ളി ജൂലൈ 23 യോഹ. 20: 19-31 വിശ്വാസം 

തോമസിന് വിശ്വാസം ഇല്ലാതിരുന്നത് ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തുവില്‍ മാത്രമായിരുന്നില്ല. ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തുവിനെ കണ്ട സഹശിഷ്യരിലുമായിരുന്നു. അതുകൊണ്ടാണ് മറ്റു ശിഷ്യന്മാര്‍, ‘ഞങ്ങള്‍ ക്രിസ്തുവിനെ കണ്ടു’ എന്നുപറയുമ്പോള്‍ തോമസ്‌ വിശ്വസിക്കാത്തത്.

നമുക്കും ചിലപ്പോള്‍ സംഭവിക്കാവുന്ന കാര്യമാണിത്. ദൈവത്തിലും മനുഷ്യരിലും ഒരുപോലെ വിശ്വാസം നഷ്ടപ്പെടുക. ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്. പല കുടുംബപ്രശ്നങ്ങളുടെയും പിന്നില്‍ ഈ പരസ്പരവിശ്വാസം ഇല്ലായ്മയാണ്. ദാമ്പത്യത്തില്‍, കുടുംബ-ബന്ധത്തില്‍ ഒക്കെ ഉണ്ടാകുന്ന വലിയ അപകടവും അതാണ്. അതിനാല്‍ ദൈവത്തിലും സഹജരിലും വിശ്വസിക്കാന്‍ ശ്രമിക്കുക, പഠിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.