സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം വ്യാഴം ജൂലൈ 22 മര്‍ക്കോ. 11: 12-14 വിശ്വാസത്തിന് എല്ലാം സാധ്യം

പച്ചപ്പ്‌ നിറഞ്ഞതൊക്കെ ഫലം നല്‍കുന്നതാണെന്നു കരുതരുത്. ഉയര്‍ന്നു നില്‍ക്കുന്നതും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ഉയര്‍ന്ന സ്വരമുള്ളതും ബുദ്ധിപരമായ ഔന്ന്യത്യമുള്ളതുമായ ആളുകള്‍ മാത്രമാണ് ഫലം പുറപ്പെടുവിക്കുന്നത് എന്നും ചിന്തിക്കരുത്. ഏറ്റവും നിസ്സാരരായ ആളുകളെക്കൊണ്ടാണ് ദൈവം പലപ്പോഴും അത്ഭുതങ്ങള്‍ ചെയ്യുന്നത്.

നമ്മുടെ സാന്നിധ്യം എപ്രകാരമാണ് എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. അകലെ നിന്നു നോക്കുന്നവനു മാത്രം ആനന്ദം നല്‍കുന്നവരാണോ നമ്മള്‍? അടുത്തറിയുമ്പോള്‍ മറ്റുള്ളവരെ അകറ്റുന്നവരാണോ നമ്മൾ? പച്ചപ്പ്‌ പുറത്തല്ല വേണ്ടത്; മറിച്ച് ഹൃദയത്തിലാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

1 COMMENT

Leave a Reply to Sr.rosmyCancel reply