സീറോ മലബാര്‍ ശ്ലീഹാക്കാലം ആറാം തിങ്കള്‍ ജൂലൈ 15 മത്തായി 12: 33-37 ഫലത്തില്‍ നിന്ന് വൃക്ഷത്തെ തിരിച്ചറിയുക

“ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും” എന്ന് ഈശോ ചോദിക്കുന്നുണ്ട് (34). അങ്ങനെ ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട് എന്നത് ഓര്‍മ്മിക്കേണ്ടതാണ്. നല്ല കാര്യങ്ങള്‍ പറയുന്ന ദുഷ്ടരെ നമ്മള്‍ ശ്രദ്ധിക്കണം. കാരണം, അവരാണ് നമുക്കിടയില്‍ കുടുതല്‍ അന്തഃചിദ്രങ്ങള്‍ ഉണ്ടാക്കുന്നത്.

“ഹൃദയം നിറഞ്ഞുകവിയുന്നതാണ് വായ സംസാരിക്കുന്നത്” എന്നാണ് വചനം പറയുന്നതെങ്കിലും ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മറച്ചുവച്ച് സംസാരിക്കുന്ന അധരങ്ങളും ഇപ്പോളുണ്ട് എന്നും ഓര്‍മ്മിക്കണം. അപ്പോള്‍ കൂടുതല്‍ വിവേകമുള്ളവരായി നാം മാറണം എന്ന് സാരം. അതിബുദ്ധിമാന്മാരുടെ കപടത തിരിച്ചറിയുക ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ