സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം തിങ്കൾ സെപ്റ്റംബര്‍ 27 യോഹ. 8: 39-47 ദൈവമക്കള്‍

“ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു” (42) എന്ന ഈശോയുടെ വചനം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. നമ്മള്‍ ഈശോയെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ടോ അതോ വാക്കാല്‍ മാത്രമേ ഉള്ളുവോ? നമ്മുടെ പ്രവര്‍ത്തികള്‍ പരിശോധിച്ചാല്‍ മതി അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. സ്നേഹം എപ്പോഴും വെളിപ്പെടുത്തേണ്ടത് കര്‍മ്മങ്ങളിലൂടെയാണ്.

യഹൂദര്‍, തങ്ങള്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ യേശുവിനെ സ്നേഹിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനഭാഗം. നമ്മളും അനുദിന ജീവിതത്തില്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ യേശുവിനെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ? ദൈവമക്കള്‍ ആണെങ്കില്‍ യേശുവിനെ സ്നേഹിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുക. യേശുവിനെ സ്നേഹിക്കുമ്പോഴേ ദൈവമക്കള്‍ ആകുകയുള്ളൂ എന്നും ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.