സീറോ മലബാര്‍ ഉയിര്‍പ്പുകാലം നാലാം വ്യാഴം ഏപ്രില്‍ 29 മത്തായി 15: 1-9 ഹൃദയം

മകനേ, മകളേ… നിന്റെ ഹൃദയം എവിടെയാണ് എന്നൊരു ചോദ്യം ദൈവം നമ്മോട് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ മറുപടി. ‘അവരുടെ ഹൃദയം എന്നില്‍ നിന്ന് ഏറെ അകലെയാണ്’ എന്ന് ഏശയ്യായുടെ പ്രവചനത്തെ ഉദ്ധരിച്ച് യേശു പറയുന്നത്, എന്നെ സംബന്ധിച്ച് എന്തുമാത്രം ശരിയാണ് എന്ന് വ്യക്തിപരമായി ആലോചിച്ച് ഉത്തരം കണ്ടെത്തേണ്ട കാര്യമാണ്. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയം എന്ന വചനം കൂടി ഇതിനോട് ചേര്‍ത്തു വായിക്കുന്നതും നന്നായിരിക്കും.

സൗന്ദര്യത്തിലോ, പണത്തിലോ, പ്രസിദ്ധിയിലോ, അധികാരത്തിലോ, കഴിവിലോ ആണോ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് – സംശയമില്ല ഹൃദയം അവിടെത്തന്നെ. ദൈവത്തില്‍ നിന്ന് ദൂരെ മാറ്റി ഹൃദയം വയ്ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ദൈവത്തിന്റെ മകള്‍/ മകന്‍ എന്ന് അവകാശപ്പെടാന്‍ സാധിക്കുക?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.