സീറോ മലബാർ ഉയിർപ്പുകാലം രണ്ടാം വെള്ളി ഏപ്രിൽ 16 മർക്കോ. 4: 1-9 വെല്ലുവിളി

വിതക്കാരൻ ഓരോ ദിവസവും നമ്മിലേയ്ക്ക് നന്മയുടെ വിത്തുകൾ വ്യത്യസ്തങ്ങളായ രീതിയിൽ വിതച്ചുകൊണ്ടിരിക്കുകയാണ്. അവയൊക്കെ സ്വീകരിക്കാൻ പറ്റിയ നിലങ്ങളാണോ നമ്മുടെ ഹൃദയങ്ങളെന്ന് പരിശോധിക്കുക അത്യാവശ്യമാണ്.

സാഹചര്യത്തിനനുസരിച്ച് പ്രകൃതം മാറുന്ന നിലങ്ങളാണ് പലപ്പോഴും നമ്മുടെ ഹൃദയങ്ങൾ. ചിലപ്പോൾ അത് പാതവക്ക് പോലെ, ചിലപ്പോൾ മുൾച്ചെടികൾ പോലെ, ചിലപ്പോൾ പാറ പോലെ, ചിലപ്പോൾ നല്ല നിലം പോലെയുമാണ് പ്രവർത്തിക്കുന്നത്. ഒരേ ഹൃദയം തന്നെ പല നിലങ്ങളായി സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്നു. ഹൃദയത്തെ എപ്പോഴും നല്ല നിലമാക്കി സൂക്ഷിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളി. അതിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.