സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒന്‍പതാം ചൊവ്വ ഒക്ടോബര്‍ 26 യോഹ. 11: 1-16 വലിയ പദ്ധതി

“അവന്‍ രോഗിയായി എന്ന് കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചിലവഴിച്ചു” (6). താന്‍ സ്‌നേഹിച്ചിരുന്നവന്‍ രോഗിയായിട്ടും തനിക്കു പ്രിയപ്പെട്ടവര്‍ ആ വാര്‍ത്ത അറിയിച്ചിട്ടും യേശു ഉടന്‍ തന്നെ അവിടേയ്ക്ക് യാത്ര പുറപ്പെടുന്നില്ല.

അര്‍ത്ഥനകള്‍ക്ക് ദൈവം പെട്ടെന്ന് പ്രത്യുത്തരം നല്‍കുന്നില്ല എന്ന പരാതി നമ്മള്‍ ഉയര്‍ത്തുമ്പോള്‍ ഈ വചനഭാഗം വായിച്ച് ധ്യാനിക്കേണ്ടതാണ്. കാരണം, നമ്മുടെ സമയമല്ല ദൈവത്തിന്റേത് എന്ന കൃത്യമായ സന്ദേശം ഈ ഭാഗം നമുക്ക് സമ്മാനിക്കുന്നുണ്ട്. രോഗത്തില്‍ നിന്ന് ലാസറിന് സൗഖ്യം നല്‍കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. മറിച്ച് മരണത്തില്‍ നിന്ന് ലാസറിനെ ഉയിര്‍പ്പിക്കുക എന്നതായിരുന്നു. രോഗത്തില്‍ നിന്ന് സൗഖ്യം നല്‍കുന്നതിനേക്കാള്‍ വലുതാണല്ലോ, മരണത്തില്‍ നിന്ന് ഉയിര്‍പ്പ് നല്‍കുന്നത്. നമ്മളെക്കുറിച്ച് നമ്മളെക്കാളും വലിയ പദ്ധതികള്‍ ഉള്ളവനും അത് നടപ്പിലാക്കുന്നവനുമാണ് യേശു എന്ന ബോധ്യം നമ്മളില്‍ ഉറയ്ക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.