സീറോ മലബാര്‍ പള്ളിക്കൂദാശ നാലാം വെള്ളി നവംബര്‍ 26 ലൂക്കാ 19: 45-48 ദൈവാലയ ശുദ്ധീകരണം

യേശുവും യഹൂദ മതനേതാക്കളും ജറുസലേം ദേവാലയത്തിലാണ് (19:47). യഹൂദ നേതാക്കള്‍ യേശുവിനെ നശിപ്പിക്കാന്‍ വഴി അന്വേഷിക്കുന്നു (19:47). എന്നാല്‍ യേശു ജനങ്ങളെ പഠിപ്പിക്കുകയും ദേവാലത്തെ പ്രാര്‍ത്ഥനാലയമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു (19:46, 48).

രണ്ടും വിപരീത പ്രവര്‍ത്തികളാണ്. ഒന്ന് നശിപ്പിക്കാനുള്ള ശ്രമം, അടുത്തത്‌ കെട്ടിപ്പടുക്കാനും വളര്‍ത്താനുമുള്ള ശ്രമം. നിന്റെ മനസ്സിലെ അടിസ്ഥാനപരമായ ത്വര ഏതാണെന്നുള്ളതാണ് ചോദ്യം. വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയുമാണോ നീ ചെയ്യുന്നത്? അതോ തകര്‍ക്കുകയും നശിപ്പിക്കുകയും വിമര്‍ശിക്കുകയുമാണോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS