സീറോ മലബാര്‍ ദനഹാക്കാലം അഞ്ചാം തിങ്കള്‍ ഫെബ്രുവരി 01 യോഹ. 5: 41-47 മഹത്വം

“പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും” (44) എന്ന ഈശോയുടെ വാക്കുകള്‍ നമ്മോടാണ് ചോദിക്കുന്നത് എന്ന് വിചാരിക്കുക. എന്തായിരിക്കും മറുപടി?

മറുപടി പറയും മുമ്പേ ആലോചിക്കണം, ഞാന്‍ ആരില്‍ നിന്നു വരുന്ന മഹത്വമാണ് അന്വേഷിക്കുന്നത് എന്ന്. മറ്റുള്ളവരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാനല്ലേ നമ്മുടെ പല പ്രവര്‍ത്തനങ്ങളും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനല്ലേ നമ്മുടെ ചെയ്തികള്‍. ഒപ്പമുള്ളവരുടെ അംഗീകാരത്തിനുവേണ്ടി മാത്രം ശ്രമിക്കുമ്പോള്‍ അറിയാതെ തന്നെ നാം അവഗണിക്കുന്നത് ദൈവമഹത്വത്തെയാണ്. അംഗീകാരം ലഭിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്; മനുഷ്യരില്‍ നിന്നല്ല എന്നോര്‍മ്മിക്കുന്നത് നല്ലതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.