സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ശനി സെപ്റ്റംബര്‍ 25 ലൂക്കാ 8: 16-21 എന്താണ് തടസ്സം നില്‍ക്കുന്നത്?

യേശുവിന്റെ അമ്മയും സഹോദരന്മാരും യേശുവിനെ കാണാനെത്തുന്നു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അവനെ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇന്നും യേശുവിനെ കാണാൻ ആഗ്രഹിക്കുന്ന നമുക്ക് അതിന് സാധിക്കുന്നുണ്ടോ? നമ്മളെ യേശുവില്‍ നിന്ന് അകറ്റുന്ന ജനക്കൂട്ടങ്ങള്‍ ഉണ്ടോ? ആള്‍ക്കൂട്ടത്തിന്റെ രൂപത്തില്‍ നമ്മെ യേശുവിന്റെ സമീപത്ത് ചെല്ലുന്നതില്‍ നിന്ന് തടയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍/ ബോധവതികള്‍ ആകേണ്ടിയിരിക്കുന്നു.

നമ്മുടെ സര്‍വ്വസ്വമാണ് യേശു എന്ന് നമ്മള്‍ പറയുമ്പോഴും അവന്റെ അടുത്തല്ലാ നമ്മുടെ ജീവിതമെങ്കില്‍ എന്താണ് ഫലം. ഇന്നത്തെ യേശുവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും റോളുകളാകാന്‍ ആഗ്രഹിക്കുന്ന നമ്മെ തടഞ്ഞുകൊണ്ടിരിക്കുന്ന ജനക്കൂട്ടങ്ങളെ വകഞ്ഞുമാറ്റേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.