സീറോ മലബാര്‍ ദനഹാക്കാലം നാലാം വ്യാഴം ജനുവരി 28 യോഹ. 1: 35-42 അറിയിക്കുക

യോഹന്നാന്‍ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച ഒരാള്‍ അന്ത്രയോസായിരുന്നു. അയാള്‍ ആദ്യമേ തന്നെ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു (41:42). യേശുവിനെ കാണുന്ന അന്ത്രയോസ്, ശിമയോനെ അക്കാര്യം അറിയിക്കുന്നു; അവനെക്കൂടി യേശുവിന്റെ അടുത്ത് എത്തിക്കുന്നു.

താന്‍ അറിഞ്ഞ, കണ്ട യേശുവിനെ മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി പരിചയപ്പെടുത്തിക്കൊടുക്കുന്ന അന്ത്രയോസിന്റെ മനോഭാവം എത്ര ശ്രേഷ്ഠമാണ്. നമ്മള്‍ യേശുവിനെ കണ്ടിട്ടും അറിഞ്ഞിട്ടും നാളുകള്‍ എത്രയായി? എത്രപേരെ നമ്മള്‍ യേശുവിന്റെ അടുത്ത് കൊണ്ടുവന്നിട്ടുണ്ട്? മറ്റു വ്യക്തികളെ യേശുവിന്റെ പക്കലേയ്ക്ക് കൊണ്ടുവരിക എന്നത് യേശുവിനെ അറിഞ്ഞ ഏതൊരു വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ സൗഹൃദങ്ങളിലും തൊഴിലിടങ്ങളിലും കുടുംബങ്ങളിലും യാത്രകളിലും നമ്മള്‍ എത്രമാത്രം യേശുവിനെ നല്‍കാറുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.