സീറോ മലബാര്‍ ദനഹാക്കാലം നാലാം ചൊവ്വ ജനുവരി 26 ലൂക്കാ 18: 9-14 രണ്ട് കാര്യങ്ങള്‍

“തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു” (9) എന്നതാണ് ഇന്നത്തെ വചനഭാഗത്തിന്റെ തുടക്കം. അപ്പോള്‍ തീര്‍ച്ചയായും നമുക്കു വേണ്ടിക്കൂടിയാണ് ആ ഉപമ.

സ്വയം വലുതെന്നു കരുതുകയും മറ്റുള്ളവരെ ചെറുതായി കാണുകയും ചെയ്യുന്ന സ്വഭാവം നമുക്ക് ഉണ്ടോ എന്ന് നോക്കേണ്ടതാണ്. രണ്ട് പ്രശ്നമാണിവിടെ. ഒന്ന്, സ്വയം നീതിമാനാണെന്ന ധാരണയില്‍ കഴിയുന്നു. അത് പലപ്പോഴും തെറ്റിദ്ധാരണയാണ്. കാരണം നമ്മള്‍ നീതിമാന്മാരാണെന്ന് പറയേണ്ടത് മറ്റുള്ളവരാണ്. രണ്ട്, മറ്റുള്ളവരെ പുച്ഛിക്കുന്ന സ്വഭാവം – മറ്റുള്ളവര്‍ എന്താണെങ്കിലും അവരെ നമ്മള്‍ പുച്ഛിക്കുന്നത് എന്തിനാണ്? അവരെ പുച്ഛിക്കാന്‍ നമുക്ക് എന്താണ് അവകാശം? നമ്മുടെ സ്വഭാവത്തിലെ ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ നല്ലവരായി ജീവിക്കാനുള്ള മാര്‍ഗ്ഗം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.