സീറോ മലബാര്‍ ദനഹാക്കാലം നാലാം തിങ്കള്‍ ജനുവരി 25 മത്തായി 18: 23-35 ക്ഷമ

“നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും” (35) എന്നാണ് യേശു പറയുന്നത്. അവിടുന്ന് പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയിലും ഇതേ ആശയം വരുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് ക്ഷമ ലഭിക്കുവാന്‍ നമുക്ക് ആഗ്രഹമുണ്ട്; അതിനായി ശ്രമിക്കുകയും ചെയ്യും. പക്ഷേ, ക്ഷമിക്കാന്‍ നമ്മള്‍ തയ്യാറാണോ?

പറയാന്‍ എളുപ്പമുള്ളതും എന്നാല്‍ പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമാണ് ‘ക്ഷമ’ എന്നത്. ക്ഷമിക്കുമ്പോള്‍, നമ്മള്‍ ചുമന്നുകൊണ്ടു നടക്കുന്ന ഭാരം ഇറക്കിവയ്ക്കുന്ന, ദൂരേയ്ക്ക് എറിഞ്ഞുകളയുന്ന അനുഭവമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകുന്നത്. ക്ഷമിക്കാതിരിക്കുമ്പോള്‍ ഹൃദയത്തില്‍ മുറിവും ഭാരവും വച്ചുകൊണ്ട് ജീവിക്കുന്ന അനുഭവവും. ഇതില്‍ ഏതില്‍ തുടരാനാണ് നമ്മള്‍ തീരുമാനിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതത്തിന്റെ വിജയവും പരാജയവും പിന്നെ ദൈവവുമായുള്ള നമ്മുടെ ബന്ധവും അടങ്ങിയിരിക്കുന്നത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.