സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം വ്യാഴം മെയ്‌ 27 യോഹ. 2: 13-25 ദൈവാലയം

ദേവാലയവും സ്വന്തം ശരീരവുമൊക്കെ ദൈവത്തിന്റെ ഭവനം തന്നെയാണ്. അവിടെ ദൈവത്തിന് ഹിതമല്ലാത്തതൊന്നും നടക്കരുത്. വചനം പറയുന്നത്, നമ്മൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് എന്നാണല്ലോ. മറ്റുള്ളവരെക്കൂടി ദൈവം വസിക്കുന്ന ഇടമായി കാണാനുള്ള മനസ് നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ദൈവത്തിന്റെ ഭവനമായി മാറുന്ന എല്ലാ ഇടങ്ങളിലും നടക്കേണ്ടത് സ്വയം ദാനമാണ്.

യഥാർത്ഥ ദേവാലയമായ ഈശോ ചെയ്തത് ആത്മദാനമാണല്ലോ. ഓരോ ദേവാലയവും ദൈവചിന്ത നമ്മിൽ ഉണർത്തട്ടെ. ഓരോ വ്യക്തിയും ദൈവചിന്ത നമ്മിൽ വളർത്തട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.