സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം വ്യാഴം ജൂണ്‍ 13 യോഹ. 2: 13-25 യഥാര്‍ത്ഥ ദൈവാലയമായ ഈശോ

വിശുദ്ധ സ്ഥലങ്ങൾ ആത്മദാനത്തിന്റെ കേന്ദ്രമായി മാറണം. കാരണം നിന്റെ പിതാവിന്റെ ഭവനമാണത് (2:16).

ദേവാലയവും സ്വന്തം ശരീരവുമൊക്കെ ദൈവത്തിന്റെ ഭവനം തന്നെയാണ്. അവിടെ ദൈവത്തിന് ഹിതമല്ലാത്തത് ഒന്നും നടക്കരുത്. വചനം പറയുന്നത് നമ്മൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് എന്നാണല്ലോ. മറ്റുള്ളവരെക്കൂടി ദൈവം വസിക്കുന്ന ഇടമായി കാണാനുള്ള മനസ് നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ദൈവത്തിന്റെ ഭവനമായി മാറുന്ന എല്ലാ ഇടങ്ങളിലും നടക്കേണ്ടത് സ്വയം ദാനമാണ്, സമ്പാദിക്കലല്ല.

യഥാർത്ഥ ദേവാലയമായ ഈശോ ചെയ്തത് ആത്മദാനമാണല്ലോ. ഓരോ ദേവാലയവും ദൈവചിന്ത നമ്മിൽ ഉണർത്തട്ടെ. ഓരോ വ്യക്തിയും ദൈവചിന്ത നമ്മിൽ വളർത്തട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ