സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം വ്യാഴം ജനുവരി 21 മര്‍ക്കോ. 10: 17-22 കുറവുള്ളത് 

ദൈവം നല്ലവനാണെന്നും ദൈവത്തിലൂടെയാണ് രക്ഷ സാധ്യമാകുക എന്നതും ധനവാന് അറിയാമായിരുന്നു. എങ്കിലും അവന്‍ വ്യസനത്തോടെ തിരിച്ചുപോയി. കാരണം, അവന്റെ സമ്പത്ത് ദൈവത്തിലേയ്ക്കുള്ള യാത്രയ്ക്കു തടസ്സമായി. അവന്റെ സമ്പത്ത് അവനെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും അകറ്റുകയാണ്.

നമുക്ക് സ്വന്തമായുള്ളവ നമ്മെ ദൈവത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും അകറ്റുന്നുണ്ടോ എന്നു ധ്യാനിക്കേണ്ടിയിരിക്കുന്നു. ദൈവത്തെ തിരിച്ചറിയാനും അവന്റെ അരികിലെത്താനും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും നമ്മുടെ സമ്പത്ത് തടസ്സമാകുകയാണെങ്കില്‍ നമ്മുടെ ജീവിതവും വ്യസനം നിറഞ്ഞതാകും. വ്യസനത്തോടെ തിരിച്ചുനടക്കേണ്ടി വരും. അതിനാല്‍ എന്റെ ജീവിതത്തില്‍ കുറവുള്ളത് എന്താണെന്ന് കണ്ടുപിടിക്കുക. അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.