സീറോ മലബാര്‍ കൈത്താക്കാലം ആറാം ശനി ആഗസ്റ്റ് 29 വി. എവുപ്രാസ്യാ

ഈ മണ്ണിന്റെ ഗന്ധമുള്ള വി. എവുപ്രാസ്യാമ്മയെ ഓര്‍മ്മിക്കുന്ന ദിനമാണിന്ന്. ‘ചലിക്കുന്ന സക്രാരി’ എന്നാണ് എവുപ്രാസ്യാമ്മയെ, കൂടെ ജീവിച്ചിരിക്കുന്നവര്‍ വിശേഷിപ്പിച്ചിരുന്നത്. സക്രാരിയിലെ സാന്നിധ്യം ദിവ്യകാരുണ്യ ഈശോയുടേതാണല്ലോ. ഒരു സക്രാരി പോലെ യേശുവിനെ സ്വന്തം ജീവിതത്തോട് ചേര്‍ത്തുവച്ചവളായിരുന്നു ഈ വിശുദ്ധ. നാം യേശുവിന്റെ സാന്നിധ്യം കൂടുതല്‍ അനുഭവിക്കാനായി സക്രാരിയുടെ സമീപേ ചെല്ലുന്നു. വിശുദ്ധ, തന്നിലുള്ള യേശുവുമായി മറ്റുള്ളവരുടെ സമീപത്തേയ്ക്ക് ചെല്ലുന്നു. എവുപ്രാസ്യാമ്മയുടെ സാന്നിധ്യം യേശുവിന്റെ സാന്നിധ്യമായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുന്നു.

നമ്മുടെ ജീവിതം കൊണ്ടും മറ്റുള്ളവര്‍ക്ക് അനുഭവപ്പെടേണ്ടത് ഇതാണ്. യേശുവിനെ ജീവിതത്തില്‍ വഹിക്കുന്ന സക്രാരികളാകാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അനേകര്‍ക്ക് ആശ്വാസമായി സക്രാരിയുടെ സാന്നിധ്യം മാറുന്നതുപോലെ എന്റെ ജീവിതവും ആയിത്തീരേണ്ടതുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.