സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം വെള്ളി ജനുവരി 15 മത്തായി 16: 13-19 വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാര്‍

രണ്ട് മഹാന്മാരായ ശിഷ്യരുടെ, വിശുദ്ധരുടെ ഓര്‍മ്മയാണ് നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത് – വി. പത്രോസും വി. പൗലോസും. ഒരാളുടെ പ്രസംഗം യഹൂദരോടായിരുന്നെങ്കില്‍ മറ്റേ ആളുടേത് വിജാതീയരോടായിരുന്നു. രണ്ടു പേരുടെയും വ്യക്തിത്വങ്ങള്‍ വ്യത്യസ്തമായിരുന്നു; സ്വഭാവരീതികള്‍ വിഭിന്നമായിരുന്നു, വിദ്യാഭ്യാസയോഗ്യത രണ്ട് തരമായിരുന്നു, പ്രഭാഷണശൈലി വ്യത്യസ്തമായിരുന്നു – പക്ഷേ, ക്രിസ്തുവില്‍ അവര്‍ ഒന്നായിരുന്നു. വി. പൗലോസും വി. പത്രോസും തമ്മിലുള്ള ആശയചേര്‍ച്ചയില്ലായ്മയും നമ്മള്‍ വചനത്തില്‍ വായിക്കുന്നുണ്ട്. എങ്കിലും ക്രിസ്തുവില്‍ അവര്‍ ഒന്നായിരുന്നു.

നമ്മുടെ സ്വഭാവരീതികള്‍ എത്ര വ്യത്യസ്തമായിരുന്നാലും ബലവും ബലഹീനതയും നമുക്ക് ഉണ്ടെങ്കിലും നമ്മള്‍ അതെല്ലാം ദൈവരാജ്യപ്രഘോഷണത്തിന്, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉപയോഗിക്കുക എന്ന സന്ദേശം ഈ മഹാവിശുദ്ധര്‍ നമുക്ക് നല്‍കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.