സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം വ്യാഴം ജനുവരി 14 മര്‍ക്കോ. 4: 35-41 ശാന്തത

“ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അത് ഗൗനിക്കുന്നില്ല” (38) എന്നതാണ് യേശുവിനോടുള്ള ശിഷ്യരുടെ ചോദ്യം. യേശു ഉണര്‍ന്ന് കടലിനെ ശാസിക്കുന്നതായി തുടര്‍ന്നുവരുന്ന വചനഭാഗത്ത് നമ്മള്‍ കാണുന്നു.

പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയും ഇങ്ങനെയാണ് – ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ട്. നീ അത് ഗൗനിക്കുന്നില്ലേ? തീര്‍ച്ചയായും നമ്മുടെ പ്രശ്നങ്ങള്‍ ഗൗനിക്കുന്നവനാണ് അവിടുന്ന്. അതുകൊണ്ടാണ് ശിഷ്യരുടെ അര്‍ത്ഥനയ്ക്ക് ഉത്തരമായി അവിടുന്ന് കാറ്റിനെയും കടലിനെയും ശാന്തമാക്കുന്നത്. നമ്മുടെ ജീവിതത്തിലെ കാറ്റിനെയും കടലിനെയും ശാന്തമാക്കാന്‍ അവന് കഴിയുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. ഉറപ്പായും നമ്മുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കും. പ്രാര്‍ത്ഥിക്കുമ്പോള്‍, ‘നിങ്ങള്‍ക്ക് വിശ്വാസമില്ലേ’ (40) എന്ന ചോദ്യം യേശു നമ്മോട് ചോദിക്കാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.