സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം ബുധന്‍ ജനുവരി 13 യോഹ. 21: 15-19 സ്‌നേഹം

സ്‌നേഹം ഏറ്റുപറയുകയാണ് പത്രോസ്. അപ്പോള്‍ പത്രോസിനു ലഭിക്കുന്നതോ ‘ആടുകളെ മേയ്ക്കാനുള്ള’ ഉത്തരവാദിത്വം! സ്‌നേഹമുള്ളവനു മാത്രമേ ഈശോയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ പറ്റുകയുള്ളൂ. ഏതു ശുശ്രൂഷ ചെയ്യുന്നതിനും വേണ്ട അടിസ്ഥാനപരമായ യോഗ്യതയാണ് സ്നേഹം എന്നത്. തള്ളിപ്പറഞ്ഞ പത്രോസിനെ തന്റെ ശുശ്രൂഷയ്ക്ക് യോഗ്യനാക്കുകയാണ് സ്നേഹത്തിന്റെ അളവ് ചോദിച്ചുകൊണ്ട്. മരണത്തോളം പത്രോസ് ഈശോയെ സ്നേഹിച്ചു എന്നത് പിന്നീട് നടന്ന ചരിത്രം.

ഞാന്‍ ചെയ്യുന്ന ശുശ്രൂഷ ഏതാണെങ്കിലും ഈശോയോടുള്ള സ്നേഹം ഉണ്ടെങ്കില്‍ അത് വിജയിക്കും. സ്നേഹമാണ് അളവുകോല്‍. ദൗത്യമേഖലകളില്‍ പരാജയങ്ങളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ നില്‍ക്കുന്നവര്‍ തങ്ങളുടെ സ്നേഹത്തിന്റെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.