സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം ഞായര്‍ ജനുവരി 10 യോഹ. 1: 1-28 (1: 14-18) വലുപ്പം

പിന്നാലെ വരുന്നവനെ തന്നേക്കാള്‍ വലിയവനായി കണക്കാക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട്? നോക്കൂ, മറ്റുള്ളവരെ നമ്മള്‍, നമ്മളെക്കാള്‍ വലിയവരായി കണക്കാക്കുന്നില്ലെങ്കിലും അവര്‍ വലിയവര്‍ തന്നെയാണ്; ചെറുതാകുന്നത് നമ്മളും. നമ്മള്‍ പറഞ്ഞതുകൊണ്ടല്ല ഒരുവന്‍ വലിയവനാകുന്നത്. അവനെ/ അവളെ ആ രീതിയില്‍ ദൈവം സൃഷ്ടിച്ചതുകൊണ്ടാണ്. അപ്പോള്‍ അവനിലെ/ അവളിലെ മഹത്വം നമ്മള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ ദൈവത്തിന്റെ ഹിതത്തിന് വിരുദ്ധമായാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഓര്‍മ്മിക്കുക.

മറ്റുള്ളവരെ നമ്മളേക്കാള്‍ വലിയവരായി കണക്കാക്കുമ്പോഴാണ് നമ്മളും – നമ്മുടെ ഹൃദയവും – വലുപ്പമുള്ളതാകുന്നത്. യേശു തന്നേക്കാള്‍ വലിയവനാണെന്ന് സ്‌നാപകന്‍ പറയുന്നതുകൊണ്ടല്ല യേശു വലിയവനാകുന്നത്. യേശു, അല്ലെങ്കിലും വലിയവനാണ് – ദൈവപുത്രനാണ്. യേശു വലിയവനാണെന്ന് പറയുന്നതുകൊണ്ട് സ്‌നാപകനും വലിയവനാകുന്നു. നമ്മുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.