സീറോ മലബാര്‍ ദനഹാക്കാലം ഒന്നാം ശനി ജനുവരി 09 യോഹ. 10: 31-39 കല്ലെറിയും മുന്‍പ്

ഈശോയെ എറിയാന്‍ യഹൂദര്‍ കല്ലെടുക്കുന്നു (31). തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതായിരുന്നു കല്ലെടുക്കാന്‍ കാരണം. പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേയ്ക്ക് അയച്ചവനാണ് ഈശോ. ആ ഈശോയെയാണ് കല്ലെറിയാനും ബന്ധിക്കാനും യഹൂദര്‍ നോക്കുന്നത് (39).

നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ എറിയാന്‍ കല്ലുകള്‍ എടുക്കുന്ന സ്വഭാവം നമുക്കുമുണ്ട്. നമ്മള്‍, നമ്മുടെ എതിരാളികളെ കല്ലെറിയുന്നു എന്നു മാത്രമല്ല; എറിയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. ഓര്‍ക്കുക, പിതാവായ ദൈവം വിശുദ്ധീകരിച്ച് ലോകത്തിലേയ്ക്ക് അയച്ചവരാണ് അവരും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.