സീറോ മലബാര്‍ ദനഹാ ഒന്നാം വെള്ളി ജനുവരി 08 മര്‍ക്കോ. 6: 14-29 എനിക്ക് എന്താണ് വേണ്ടത്?

നീ എന്തു ചോദിച്ചാലും തരാമെന്നാണ് രാജാവ് ഹെറോദിയായുടെ മകളോട് വാഗ്ദാനം ചെയ്യുന്നത് (6:22). സ്‌നാപകന്റെ ശിരസ്സ് എന്നാണ് അതിന് അവളുടെ ഉത്തരം (6:25). അറുക്കപ്പെട്ട ശിരസ്സ് തളികയില്‍ ലഭിച്ചാല്‍ അത് ആര്‍ക്കെങ്കിലും സന്തോഷം പകരുമോ? സാധാരണ ഗതിയില്‍ ഇല്ല. യഥാര്‍ത്ഥത്തില്‍, യോഹന്നാനോടുള്ള വൈരാഗ്യമാണ് അവന്റെ ശിരസ്സ് ആവശ്യപ്പെടാന്‍ അവെള പ്രേരിപ്പിച്ചത്.

നമുക്ക് എന്താണ് വേണ്ടത്? ഇതാണ് നമ്മള്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യം. മറ്റുള്ളവരോടുള്ള പകയും വൈരാഗ്യവും ആയിരിക്കരുത് നമ്മുടെ ഒരു പ്രവര്‍ത്തനത്തിന്റെയും പിന്നില്‍. നമ്മുടെ പ്രാര്‍ത്ഥനകളുടേയും യാചനകളുടെയും അടിസ്ഥാനമായി വരേണ്ടത് മറ്റുള്ളവരുടെ നന്മയും വിജയവും ആയിരിക്കണം. മറ്റുള്ളവരെ ഇല്ലാതാക്കാന്‍ നമ്മള്‍ പോയാല്‍ ഒടുവില്‍ ഇല്ലാതാകുന്നത് നമ്മള്‍ ആയിരിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.