സീറോ മലബാര്‍ ദനഹ ഒന്നാം ഞായര്‍ ജനുവരി 03 ലൂക്കാ 4: 14-30 ദൗത്യം 

നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചതുപോലെ നമ്മെ ഓരോരുത്തരെയും ദൈവം ഭരമേല്‍പിച്ചിരിക്കുന്ന ഒരു ദൗത്യത്തെ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ദൈവത്തിന്റെ പ്രത്യേകമായ ഒരു ദൗത്യനിര്‍വ്വഹണത്തിനുവേണ്ടി മാത്രമാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഉത്തമബോധ്യം എനിക്ക് ഉണ്ടാകണം. ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് എനിക്ക് എന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. എന്റെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് എന്നെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദൈവത്തോട് ചേര്‍ന്ന് ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോള്‍ ഈശോ നേരിട്ട അതേ എതിര്‍പ്പും നേരിടേണ്ടിവരുമെന്ന് ഓര്‍മ്മിക്കുക.

രണ്ടുതരം പ്രതികരണങ്ങളാണ് ഈശോ നേരിടേണ്ടിവരുന്നത്. ഒന്ന്, എല്ലാവരും ഈശോയെ പുകഴ്ത്തുന്നു (15). രണ്ട്, ഈശോയെ തള്ളിയിടാന്‍ കൊണ്ടുപോകുന്നു (29). ഇതേ അനുഭവം നമുക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.