സീറോ മലബാര്‍ പിറവിക്കാലം രണ്ടാം വെള്ളി ജനുവരി 01 മത്തായി 1: 18-25 + ലൂക്കാ 2:21 എല്ലാം ദൈവപദ്ധതി

പുതുവര്‍ഷം, നമ്മുടെ കര്‍ത്താവിന്റെ നാമകരണ തിരുനാളും കര്‍ത്താവിന്റെ അമ്മയുടെ ദൈവമാതൃത്വ തിരുനാളും ആഘോഷിച്ച് നമ്മള്‍ ആരംഭിക്കുകയാണ്. “അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനു മുന്‍പ് ദൂതന്‍ വിളിച്ച യേശു എന്ന പേര് അവനു നല്‍കി.” എല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചും ഹിതമനുസരിച്ചുമാണ് മുന്നോട്ടു പോകുന്നതെന്ന സത്യം ഈ വചനത്തിലൂടെ ഒരിക്കല്‍ക്കൂടി നമ്മള്‍ ഓര്‍മ്മിക്കുന്നു.

ഈ പുതിയ വര്‍ഷത്തിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതി അനുസരിച്ചായിരിക്കും. അതിനു കീഴ്വഴങ്ങാനുള്ള മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. മുന്നില്‍ വന്നുനില്‍ക്കുന്ന ദൈവവഴികളെ കാണാനും അതിലൂടെ വിനയപൂര്‍വ്വം സഞ്ചരിക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജി .കടൂ പ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.