സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം വെള്ളി മെയ്‌ 28 ലൂക്കാ 7: 1-23 കരുണ

അത്ഭുതങ്ങളുടെ നീണ്ട നിര ഇന്നത്തെ വചനഭാഗത്ത് നമ്മള്‍ കാണുന്നു. അതിലെ, നായിനിലെ വിധവയുടെ മകനെ ഈശോ പുനര്‍ജീവിപ്പിക്കുന്നത് നമുക്ക് പ്രത്യേകം ധ്യാനിക്കാം. ആരും ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് അവളെ കണ്ട് മനസ്സലിഞ്ഞിട്ടാണ്. ആവശ്യപ്പെടാതെ തന്നെ അത്ഭുതം ചെയ്യുന്നവനാണ് ഈശോ, ആവശ്യപ്പെടാതെ തന്നെ അപരന്റെ ആവശ്യങ്ങളെ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനാണ് ഈശോ എന്ന സത്യം ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമ്മള്‍ അനുദിന ജീവിതത്തില്‍ എങ്ങനെയാണ്? മറ്റുള്ളവര്‍ ആവശ്യപ്പെടാതെ തന്നെ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നന്മ പ്രവര്‍ത്തിക്കുന്നവരാണോ? അതോ അപരന്റെ ആവശ്യങ്ങള്‍ കണ്ടിട്ടും കാണാതെ കടന്നുപോകുന്നവരാണോ? യേശുവിനെപ്പോലെ കരുണയുള്ളവരാകാന്‍ വചനം നമ്മെ ക്ഷണിക്കുന്നു.

ഫാ . ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.