സീറോ മലബാര്‍ പിറവി ഒന്നാം ബുധന്‍ ഡിസംബര്‍ 30 മത്തായി 2: 1-12 ക്രിസ്തുവിന്റെ നക്ഷത്രം

എല്ലാ യാത്രകളും ബെത്‌ലഹേമിലേയ്ക്കുള്ള യാത്രകളാണ്. ഈ യാത്രകള്‍ വഴിതെറ്റാതിരിക്കണമെങ്കില്‍ വഴി കാണിക്കാന്‍ ഒരു നക്ഷത്രം ആവശ്യമാണ്. തണുപ്പുള്ള ആ രാത്രിയില്‍ ആകാശത്ത് അനേകം നക്ഷത്രങ്ങളുണ്ടായിരുന്നു. അതിലൊന്ന് ക്രിസ്തുവിന്റേതായിരുന്നു.

സ്റ്റാറുകളുടെ ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ നക്ഷത്രമാകാന്‍ ആകാശങ്ങളിലിരിക്കുന്നവന്‍ വിളിക്കുന്നു. ക്രി്‌സ്തുവിന്റെ നക്ഷത്രമെന്ന് വിളിക്കപ്പെടാന്‍, ക്രിസ്തുവിലേയ്ക്ക് നയിക്കാന്‍, ബത്‌ലഹേമില്‍ എത്തുമ്പോള്‍ സ്വയം അപ്രത്യക്ഷമാകാന്‍ മനസുള്ള ഒരു നക്ഷത്രം. അത് ഒരു നക്ഷത്രമല്ല; ക്രിസ്തു തന്നെയാണ്. കാര്‍മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞുപോയാലും മേഘപെയ്ത്തിനൊടുവില്‍ തിളങ്ങിനിന്നാലും ഭാവവ്യത്യാസങ്ങളില്ലാതെ ക്രിസ്തുവിനെ മാത്രം പ്രതിഫലിപ്പിക്കുന്ന ക്രിസ്തുവിന്റെ നക്ഷത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.