സീറോ മലബാര്‍ പിറവി ഒന്നാം ചൊവ്വ ഡിസംബര്‍ 29 യോഹ. 13: 31-35 സ്നേഹത്തിന്റെ അടയാളം  

“ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.”എന്റെ കുഞ്ഞുങ്ങളേ, അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടു കൂടി ഉണ്ടായിരിക്കും” എന്ന് പറഞ്ഞതിനുശേഷം ഈശോ നല്‍കുന്ന പുതിയ കല്‍പനയാണ്‌ ‘പരസ്പരം സ്നേഹിക്കുക’ എന്നത്. സ്വന്തം ജീവന്‍ നല്‍കിയാണ്‌ ഈശോ ശിഷ്യന്മാരെ സ്നേഹിക്കുന്നത്.

സ്വന്തം സ്വാര്‍ത്ഥതയും ഇഷ്ടങ്ങളും വെടിഞ്ഞ് ഒപ്പമുള്ളവരെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മളെപ്പോലെ അല്ലെങ്കില്‍ നമ്മളെക്കാള്‍ ഉപരി മറ്റുള്ളവരെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നു ധ്യനിക്കേണ്ട ദിവസമാണിത്. സാധിക്കുന്നില്ലെങ്കില്‍ അതിനായി ശ്രമം ആരംഭിക്കേണ്ട ദിവസമാണിത്. നമുക്ക് നല്‍കാനുള്ള ആദ്യപാഠം സ്നേഹത്തിന്റേതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.