സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം ചൊവ്വ ജൂണ്‍ 22 മത്തായി 11: 1-6 നന്മകൾ

“നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനെ അറിയിക്കുക” എന്നാണ് ഈശോ ശിഷ്യരോട്  പറയുന്നത്. അന്ധര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു; ബധിരര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കപ്പെടുന്നു – ഇതൊക്കെയാണ് ശിഷ്യര്‍ കാണുന്നതും കേള്‍ക്കുന്നതും. ഇതാണ് യോഹന്നാനെ അറിയിക്കേണ്ടതും.

ഈശോ ചെയ്യുന്ന നന്മകള്‍ യോഹന്നാനെ അറിയിക്കുക – ഈശോ ചെയ്യുന്ന നന്മകള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതു തന്നെയാണ് നമ്മുടെയും ഉത്തരവാദിത്വം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ‘നന്മകള്‍ അറിയിക്കുക’ എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. മറ്റുള്ളവരുടെ നന്മകളാണോ നമ്മള്‍ അറിയിക്കുന്നത് എന്ന് നമ്മള്‍ സ്വകാര്യമായി ധ്യാനിക്കേണ്ട വിഷയമാണ്‌.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.