സീറോ മലബാര്‍ ഡിസംബര്‍ 25 ലൂക്കാ 2: 1-10 ഈശോയുടെ ജനനം

ഈശോയുടെ ജനനത്തില്‍ പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റെ പശ്ചാത്തലം നമ്മള്‍ കാണുന്നു. സത്രത്തില്‍ ഒരു സ്ഥലം കിട്ടാന്‍ മാത്രം സ്വാധീനശക്തി ഉള്ളവരായിരുന്നില്ല യൗസേപ്പിതാവും മറിയവും. ഒരുപക്ഷേ, നല്ലൊരു സത്രത്തില്‍ മുറിയെടുക്കാന്‍ പറ്റുന്നത്ര പണം അവരുടെ കയ്യില്‍ ഇല്ലയിരുന്നിരിക്കാം. ഉണ്ണീശോയെ പിള്ളക്കച്ചയില്‍ പൊതിഞ്ഞു പുല്‍ക്കൂട്ടിലാണ് കിടത്തുന്നത്. തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെ പശ്ചാത്തലം മാറ്റാന്‍ യൗസേപ്പിതാവിനും മറിയത്തിനും കഴിയുന്നില്ല.

എല്ലാത്തിന്റെയും ഉടയവനായവന്‍ പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ പിറക്കുന്നു. ജനിച്ച പശ്ചാത്തലത്തില്‍ തന്നെ തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഈശോ വ്യക്തമാക്കുന്നുണ്ട് – ദരിദ്രര്‍ക്കു വേണ്ടിയും സമൂഹത്തിലെ അവഗണിക്കപ്പെടുന്നവര്‍ക്കു വേണ്ടിയും രോഗികള്‍ക്കു വേണ്ടിയും ആരും സഹായത്തിനില്ലാത്തവര്‍ക്കു വേണ്ടിയും നിലകൊള്ളുക. ക്രിസ്തുവിനെ അനുഗമിക്കുന്ന എന്റെ പശ്ചാത്തലം എന്താണ്? എന്റെ നിലപാടുകള്‍ ആര്‍ക്കു വേണ്ടിയാണ്?

ഫാ. ജി .കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.