സീറോ മലബാര്‍ മംഗളവാര്‍ത്ത നാലാം ബുധന്‍ ഡിസംബര്‍ 23 യോഹ. 1: 43-51 വിലയിരുത്തല്‍

നഥാനിയേലിന്റെ ആദ്യ ചോദ്യം, നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്നാണ് (46). വന്ന് കണ്ടുകഴിയുമ്പോള്‍ അവന്‍ യേശുവിനെ ദൈവപുത്രനായി തിരിച്ചറിയുന്നു (49). വന്ന് നേരിട്ടു കാണുന്നതിലൂടെയാണ്, കണ്ട് അനുഭവിക്കുന്നതിലൂടെയാണ് ഒരാളിലെ ദൈവപുത്രത്വത്തെ നമുക്ക് തിരിച്ചറിയാനാകുന്നത്.

അകലെ നിന്നുള്ള വിലയിരുത്തല്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. വ്യക്തികളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തുമ്പോള്‍ നമ്മള്‍ ഇനി ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആരില്‍ നിന്നും എവിടെ നിന്നും ഏതു സമയത്തും നന്മയുണ്ടാകാം. അതിനെ പ്രതീക്ഷിക്കാനും അംഗീകരിക്കാനും നമ്മള്‍ തയ്യാറാകണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.