സീറോ മലബാര്‍ മംഗളവാര്‍ത്ത നാലാം ചൊവ്വ ഡിസംബര്‍ 22 യോഹ. 1: 6-13 ദൈവം അയച്ചവന്‍

“ദൈവം അയച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവന്റെ പേര് യോഹന്നാന്‍.” സ്നാപകയോഹന്നാനെക്കുറിച്ച് സുവിശേഷത്തില്‍ എഴുതിയിരിക്കുന്നത് ‘ദൈവം അയച്ച മനുഷ്യന്‍’ എന്നാണ്. കാരണം, മിശിഹായ്ക്ക് – പ്രകാശത്തിനു സാക്ഷ്യം വഹിക്കാനായി അവന്‍ വന്നു. തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.

നമ്മളെല്ലാവരും ദൈവം അയച്ച മനുഷ്യരാണ്. ആയിരിക്കുന്ന ഇടങ്ങളില്‍ മിശിഹായ്ക്ക് – പ്രകാശത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് നമുടെയും ദൗത്യം. ആ ദൗത്യം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ‘ദൈവം അയച്ച ഒരു മനുഷ്യനാണ് ഞാന്‍’ എന്ന് എനിക്ക് എന്നെക്കുറിച്ച് പറയാന്‍ കഴിയുമോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.