സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം തിങ്കള്‍ ജൂണ്‍ 21 യോഹ. 16: 25-33 ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു

“എങ്കിലും ഞാന്‍ ഏകനല്ല. കാരണം, പിതാവ് എന്റെ കൂടെയുണ്ട്” (32) എന്ന ഈശോയുടെ വാക്കുകള്‍ നമുക്കും ബലമാകേണ്ട വാക്കുകളാണ്. എല്ലാവരും ഉപേക്ഷിച്ചുപോകുന്ന കാലത്തും ദൈവം കൂടെ നില്‍ക്കും എന്നത് ഏതു മനുഷ്യനും ആശ്വാസം പകരുന്ന കാര്യമാണ്.

നമ്മുടെ ജീവിതത്തിലും മറ്റുള്ളവര്‍ നമ്മെ ഉപേക്ഷിച്ചുപോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അപ്പോള്‍ നമ്മള്‍ നിരാശപ്പെടുകയാണോ ചെയ്തത് അതോ, ദൈവത്തില്‍ കൂടുതല്‍ ആശ്രയം വയ്ക്കുകയാണോ ചെയ്തത്? നമ്മളാരും ഏകരല്ല; ദൈവം കൂടെയുള്ളവരാണ്. അത് മനസിലാക്കുകയാണ് പ്രധാനം. “എങ്കിലും ഞാന്‍ ഏകനല്ല. കാരണം, പിതാവ് എന്റെ കൂടെയുണ്ട്” എന്ന വചനം നമുക്കും കരുത്ത് നല്‍കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.