സീറോ മലബാർ ഉയിര്‍പ്പ് മൂന്നാം തിങ്കള്‍ ഏപ്രില്‍ 19 മത്തായി 25: 1-13 വിളക്കു പോലും എടുക്കാത്തവർ

നമ്മുടെ ആത്മീയജീവിതത്തെക്കുറിച്ചുള്ള നേർക്കാഴ്ചയാണ് ഇന്നത്തെ വചനം. എപ്പോഴും ഒരുക്കമുള്ളവരായിരിക്കുക. എപ്പോൾ വേണമെങ്കിലും നമ്മെ തേടി മരണം കടന്നുവന്നെന്നിരിക്കാം. പഠിക്കുമ്പോഴോ, പ്രവർത്തിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, പിണങ്ങിയിരിക്കുമ്പോഴോ… എപ്പോൾ വേണമെങ്കിലും നമ്മുടെ ജീവിതത്തിലേയ്ക്ക് ദൈവം അന്തിമവിളിയുമായി കടന്നുവന്നേക്കാം.

നമ്മൾ ഒരുക്കമുള്ളവരാണോ? പ്രാർത്ഥനയിൽ, സൽക്കർമ്മങ്ങളിൽ, ആത്മീയതയിൽ നമ്മുടെ സ്ഥാനം എവിടെയാണ്. അൽപം കൂടി കഴിഞ്ഞ് ഒരുങ്ങാം എന്ന ആലസ്യചിന്തയിലാണോ ഇപ്പോൾ നാം ജീവിക്കുന്നത് എന്ന് ചിന്തിക്കണം. ഭോഷകളായ കന്യകകൾ വിളക്കുകൾ എടുത്തിരുന്നു; എന്നാൽ അവയിൽ എണ്ണ നിറച്ചിരുന്നില്ല. നമ്മളിൽ ചിലർ വിളക്കുപോലും എടുക്കാതെയാണ് യാത്ര.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.