സീറോ മലബാർ ദനഹാക്കാലം രണ്ടാം ഞായർ ജനുവരി 09 യോഹ. 8: 21-30 ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടവന്‍

“ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു.” തന്റെ പ്രവർത്തനങ്ങൾ എപ്രകാരമുള്ളതാണെന്ന് ഈശോ വ്യക്തമാക്കുന്ന ഒരു ഭാഗമാണിത്. ഈശോ എപ്പോഴും പിതാവായ ദൈവത്തിന് ഇഷ്ടമുള്ളതു മാത്രം പ്രവർത്തിക്കുന്നു. അവിടുത്തെ പ്രവർത്തനങ്ങളുടെ മാനദണ്ഡം അതാണ് – ദൈവത്തിന്റെ ഇഷ്ടം.

നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനതത്വം എന്താണ്? നമ്മുടെ സ്വന്തം ഇഷ്ടമോ, മനുഷ്യരുടെ പ്രീതിയോ അതോ ദൈവത്തിന്റെ ഇഷ്ടമോ? നമ്മുടെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിൽ അതിന്റെ ഉദ്ദേശശുദ്ധിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലാത്തിനുമുപരി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണ് നമ്മുടെ പ്രവർത്തനങ്ങളുടെ പിന്നിലെങ്കിൽ എല്ലാം അവിടുന്ന് നോക്കിക്കൊള്ളും. ലോകത്തിനു മുൻപിൽ പരാജയമാണെങ്കിലും ദൈവം അതിനെ ഉയർത്തിക്കൊള്ളും. നമ്മുടെ ജോലി, വിദ്യാഭ്യാസം, യാത്ര, സംസാരം, ജീവിതം ഇതിന്റെയൊക്കെ പിന്നിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.