സീറോ മലബാർ ദനഹാക്കാലം ഒന്നാം ശനി ജനുവരി 08 ലൂക്കാ 7: 18-23 സംശയവും വിശ്വാസവും

‘വരാനിരിക്കുന്ന മിശിഹാ നീ തന്നെയോ; അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ’ എന്ന ചോദ്യവുമായി സ്നാപകന്റെ ശിഷ്യന്മാര്‍ ഈശോയെ സമീപിക്കുന്നു. ഈശോ ചോദ്യത്തിനുള്ള ഉത്തരം തന്റെ പ്രവര്‍ത്തികളിലൂടെ നല്‍കുന്നു. “കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” ഇതാണ് ഈശോയുടെ ഉത്തരം.

ഈശോ, വരാനിരിക്കുന്ന മിശിഹാ തന്നെയാണെന്ന് അതാണ് തെളിവ്. നമ്മുടെ ജീവിതത്തിലും ഈശോയെ സംശയിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. സംശയം വിശ്വാസത്തിന് എതിരല്ല, വിശ്വസിക്കാനുള്ള അവസരമാണെന്ന് നമ്മള്‍ മനസിലാക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.